2020-01-09 05:37:42pm IST
ദോഹ: ഖത്തറിൽ കുടുംബങ്ങൾ പാർക്കുന്ന പ്രദേശങ്ങളിൽ തൊഴിലാളി ക്യാമ്പുകൾ ആവശ്യമില്ലെന്ന് മുൻസിപ്പൽ അധികൃതർ വ്യക്തമാക്കി.

 ദോഹയിൽ കഴിഞ്ഞ ദിവസം സമാപിച്ച സെൻട്രൽ മുൻസിപ്പൽ കമ്മറ്റിയുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആവശ്യം ഉയർന്നത്. ഇത്തരത്തിൽ ഖത്തറിലെ കമ്പനികൾക്ക് നിദേശങ്ങൾ പല കുറി നൽകിയെങ്കിലും പാലിക്കപ്പെടുന്നില്ല. 

തൊഴിലാളി ക്യാമ്പ് എന്ന രീതിയിലാണ് കമ്പനികൾ തൊഴിലാളികൾക്ക് താമസം ഒരുക്കുന്നത്.ആയതിനാൽ തന്നെ തൊഴിലാളി ക്യാമ്പ് എന്ന സാങ്കേതിക പദത്തിന് ഏതു തരത്തിലുള്ള നിർവജനമാണ് നൽകേണ്ടത് എന്ന് മുൻസിപ്പൽ കമ്മറ്റി ചർച്ച ചെയ്തു. 

കുടുംബങ്ങളുടെ സ്വകാര്യത തകരുന്ന വിധത്തിൽ അതിനു സമീപത്തായി തൊഴിലാളി ക്യാംപുകൾ പ്രവർത്തിപ്പിക്കരുത്. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നിയമ കുരുക്കളിലെ പ്രശ്നങ്ങൾ മാറിക്കഴിഞ്ഞാൽ ഉടൻ തന്നെ ആരംഭിക്കും.

 നിയമ ലംഘകരയായ കമ്പനികൾക്ക് പിഴ ശിക്ഷ വിധിക്കാനും തീരുമാനിച്ചിട്ടുണ്ട് എന്ന് അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട്  ചെയ്തു. 

Top