Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തർ ഗതാഗത വകുപ്പ് ഏർപ്പെടുത്തിയ വിവിധ തരത്തിലുള്ള പരിഷ്‌കാരങ്ങൾ രാജ്യത്തെ വാഹനാപകടങ്ങളും അതിനെ തുടർന്നുള്ള മരണ നിരക്കുകളും കുറക്കാൻ കരണമായിട്ടുണ്ടെന്ന് റിപ്പോർട്. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട് ചെയ്തിരിക്കുന്നത്. ഖത്തർ ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് സാദ് അൽ ഖർജി  കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വര്ഷം റോഡ് അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഗൂഗിൾ ഗ്ലാസുകൾ പോലുള്ള സാങ്കേതിക ഉപകരണങ്ങൾ വാഹനമോടിക്കുമ്പോൾ ഉപയോഗിക്കരുതെന്ന് കർശന നിർദേശം പുറത്തിറക്കുകയാണ്.

സാങ്കേതികമായി ഡ്രൈവിങ്ങുമായി ബന്ധപെട്ടു ഇത്തരം ഗ്ലാസുകൾ ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും മറ്റു വായനകൾ, വീഡിയോ കാണൽ , ഫോൺ ഉപയോഗം എന്നിവക്കും ഇത്തരം ഗ്ലാസുകൾ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാലാണ് ഗ്ലാസുകൾക് നിരോധനം ഏർപെടുത്തിയതെന്നും അൽ ഖർജി പറഞ്ഞു. 

Top