News Desk

2021-03-03 02:36:49 pm IST

ദോഹ: ലുസൈലിലെ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്കായി 10 ട്രാക്കുകള്‍ സജ്ജീകരിച്ചെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ മേധാവി ഡോക്ടര്‍ യൂസുഫ് അല്‍ മസ്ലമണി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ പ്രഥമ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രം എന്ന നിലയില്‍ ലുസൈല്‍ കേന്ദ്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത വളരെയധികമാണ്. വാക്‌സിനേഷന്‍ പ്രക്രിയ ഏതാനും മിനിറ്റുകള്‍ കൊണ്ട് തീരുമെന്ന പ്രത്യേകതയും ലുസൈലിലുണ്ട്. 

ആദ്യ ഡോസ് വാക്‌സിനെടുത്തവര്‍ക്ക് രണ്ടാം ഡോസ് എന്ന നിലക്കാണ് ലുസൈല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാക്‌സിന്‍ ലഭ്യമാവുന്നത്. ഇവിടെ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ട എന്ന സൗകര്യവും നില നില്‍ക്കുന്നുണ്ട്. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് ലുസൈലിലെ ഡ്രൈവ് ഇന്‍ വാക്കിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Tags :
Qatar Doha
Top