News Desk

2021-03-30 03:17:16 pm IST
ദോഹ: ഖത്തറിലെ സ്ത്രീ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റെന്ന് ഖത്തര്‍ കമ്യൂണിക്കേഷന്‍  മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളില്‍ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് രാജ്യത്തെ സ്ത്രീകള്‍ക്ക് വലിയ രീതിയില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതുമായി ബന്ധപെട്ടു പ്രത്യേക റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. 

നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഖത്തര്‍ സ്ത്രീ സുരക്ഷക്കും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും തുല്യ പരിഗണന നല്‍കുന്ന രാഷ്ട്രമാണെന്ന് കമ്യൂണിക്കേഷന്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി. 

ഖത്തറിലെത്തുന്ന ആര്‍ക്കും തൊഴില്‍ രംഗത്തെ സ്ത്രീ സാന്നിധ്യം വ്യക്തമാവും. ഉന്നത വിദ്യാഭ്യാസം, തൊഴില്‍ രംഗത്തെ അവസരങ്ങള്‍, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ രാജ്യത്തെ സ്ത്രീ സാന്നിധ്യം വ്യക്തമാവുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top