News Desk

2021-06-13 04:04:03 pm IST

ദോഹ: രാജ്യത്ത് വേനല്‍ കാലം ആരംഭിച്ചതോടെ വാഹനങ്ങളില്‍ അനുമതിയില്ലാത്ത കളര്‍ ഇന്‍സലേഷനുകള്‍ ചൂടിനെ പ്രതിരോധിക്കാനായി സ്ഥാപിക്കുന്നത് നിയമ ലംഘനമാണെന്ന് ട്രാഫിക് വിഭാഗം വക്താവ് ലെഫ്റ്റനന്റ് കേണല്‍ ജാബര്‍ ഉദയബ പറഞ്ഞു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. 

താപ ഇന്‍സുലേഷനും ഹിഡന്‍ ഇന്‍സുലേഷനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ അറിഞ്ഞിരിക്കണം. താപ ഇന്‍സുലേഷന്‍ നിറങ്ങളില്ലാത്തതും മറഞ്ഞിരിക്കുന്ന മറ്റു കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടില്ലാത്തതുമാണ്. നിറമുള്ള ഇന്‍സുലേഷന്‍ സംവിധാനങ്ങള്‍ കാര്‍ ഡ്രൈവറുടെ കാഴ്ചയെ മറക്കാനും അപകട സാധ്യത ഉണ്ടാക്കാനും കാരണമാവുന്നു. 

ഇരുണ്ട കണ്‍സീലര്‍, റിവേഴ്‌സ്, സില്‍വര്‍, ഗോള്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി നിറങ്ങളില്‍ ഇന്‍സുലേഷനുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരം അനധികൃത ഇന്‍സലേഷന്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ തടവ് ശിക്ഷക്കും പിഴ ശിക്ഷക്കും വിധേയമാക്കാവുന്ന കുറ്റമാണെന്നും അല്‍ ഉദയബ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar Doha
Top