News Desk

2021-04-29 01:28:59 pm IST
ദോഹ: ഖത്തറില്‍ വാക്‌സിനെടുത്ത ആര്‍ക്കും മരണം സംഭവിച്ചിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമണി ചൂണ്ടിക്കാട്ടി. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനുകള്‍ കൊവിഡിനെതിരെയും ഗുരുതരമായ മറ്റു രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. 

അതേസമയം, വാക്‌സിനെടുത്ത എല്ലാവരും കൊവിഡ് പിടിക്കപെടാന്‍ സാധ്യതയില്ലാത്തവരാണ് എന്ന വ്യാഖ്യാനം ഇതിന് നല്‍കേണ്ടതില്ല. വാക്‌സിനെടുത്തവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. നടപ്പു വര്‍ഷം ജനുവരി മുതല്‍ കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം 12,249 എത്തിയിട്ടുണ്ട്. ഇതില്‍ 197 പേര്‍ പൂര്‍ണമായ വാക്‌സിനേഷന്‍ പ്രോഗ്രാമിന് വിധേയരാവരാണ്. 

അതായത് ഖത്തറില്‍ ആശുപത്രിയിലുള്ള  മൊത്തം രോഗികളില്‍  1.6 ശതമാനം പേര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയവരാണ്. അതേസമയം, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടാനുള്ള സാധ്യത വളരെയധികം കുറവാണ്. അതുകൊണ്ട് തന്നെ വാക്‌സിനെടുക്കാന്‍ ജനങ്ങള്‍ എത്രയും പെട്ടന്ന് ശ്രമങ്ങള്‍ നടത്തേണ്ടതാണ് എന്നും ഡോ. മുന അല്‍ മസ്ലമണി അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top