News Desk

2021-06-06 06:21:04 pm IST
ദോഹ: ഖത്തറിലെ ഫഹസ് വാഹനപരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍. കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോയില്‍ അല്‍ ഹബീബ് ഗുഡ്‌മോര്‍ണിംഗ് എന്ന പരിപാടിക്കിടെയാണ് കൊവിഡ് കാലത്ത് ഖത്തറിലെ ഫഹസ് കേന്ദ്രങ്ങള്‍ അനുഭവപ്പെടുന്ന ശക്തമായ തിരക്കിനെ കുറിച്ച് പരാതികള്‍ ഉയര്‍ന്നത്. 

വിഷയം പരിഗണനയിലുണ്ടെന്നും തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ കൈക്കൊണ്ടതായും ഫഹസ് അറിയിച്ചു. ഇതുമായി ബന്ധപെട്ടു സ്വീകരിച്ച നടപടികള്‍ ഇവയാണ്.

ജൂണ്‍ എട്ട് വരെ വ്യാവസായിക മേഖലയില്‍ രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയില്‍ ഒരു ഫഹസ് കേന്ദ്രം തുറക്കും.

ജൂണ്‍ ഒമ്പത് മുതല്‍ രാവിലെ ആറ് മുതല്‍ അര്‍ദ്ധരാത്രി 12 വരെ മെസാമീര്‍, വാദി അല്‍ ബനത്ത് കേന്ദ്രങ്ങളില്‍ ജോലി സമയം നീട്ടി.

പരിശോധന റിപ്പോര്‍ട്ടുകള്‍ വിതരണം പ്രക്രിയയ്ക്കായി മെച്ചപ്പെട്ട നടപടിക്രമങ്ങള്‍ സ്വീകരിക്കും.

മൊബൈല്‍ ഫോണിലെ വുകൂദ് ആപ്ലിക്കേഷന്‍ വഴി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കും, ഇത് പരിശോധനാ കേന്ദ്രത്തിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് സഹായിക്കും.

അല്‍ മാവാതിരിലെ പരിശോധന കേന്ദ്രം പ്രവര്‍ത്തനം തുടരും.

ലൈറ്റ് വെഹിക്കിള്‍സ് ഇന്‍ഡസ്ട്രിയല്‍ ഏരിയയയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി  ഫഹസ് സ്റ്റേഷന്‍ ജൂണ്‍ എട്ടിന് വീണ്ടും തുറക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top