News Desk

2021-02-02 06:50:09 pm IST
റിയാദ്: പള്ളികളിലെ ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി സൗദി. കൊവിഡ് പ്രതിരോധ നടപടികളില്‍ ഉണ്ടായ വീഴ്ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് ആലു ഷെയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പള്ളിയിലെ ഉദ്യോഗസ്ഥര്‍, ഖത്തീബ്, ഇമാം, മുഅദ്ദിന്‍, ആരാധകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പാലിക്കേണ്ട കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ചാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അറിയിക്കുന്ന നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ പിന്തുടരാനും പള്ളി ജീവനക്കാരോട് അധികൃതര്‍ നിര്‍ദേശിച്ചു.

പ്രാര്‍ഥനക്കെത്തുന്നവര്‍ നമസ്‌കരിക്കാനുള്ള മുസല്ല കൊണ്ടുവരിക തുടങ്ങിയ നേരത്തേയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വായും മൂക്കും മൂടുന്ന വിധത്തില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക, വെള്ളിയാഴ്ച്കളിലെ പ്രാര്‍ത്ഥന സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് പള്ളി തുറക്കുകയും പ്രാര്‍ത്ഥനക്ക് അര മണിക്കൂര്‍ ശേഷം പള്ളി അടയ്ക്കുകയും ചെയ്യുക, രണ്ട് പേര്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലം പാലിക്കുക, പള്ളികളിലെ പൊതു ഖുര്‍ആന്‍ പതിപ്പുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക,  പള്ളിയില്‍ വായുസഞ്ചാരം സുഗമമാക്കുന്നതിന് ആരാധകരുടെ പ്രവേശന സമയം മുതല്‍ പ്രാര്‍ത്ഥന അവസാനിക്കുന്നത് വരെ ജനലും വാതിലും തുറന്നിടുക, വാട്ടര്‍ ഡിസ്പെന്‍സര്‍, റഫ്രിജറേറ്റര്‍, മറ്റു ഭക്ഷണ പാനീയങ്ങള്‍ എന്നിവ നീക്കം ചെയ്യുക, പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും തിരക്ക് ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് നിര്‍ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top