2019-07-24 04:14:01pm IST

ഖത്തറിൽ കുട്ടികളെ കറുകൾക്കുളിൽ തനിച്ചിരുത്തി പുറത്തുപോകുന്ന രക്ഷിതാക്കൾക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പ്രവണതകൾ അത്യാപത്തിലേക്കായിരിക്കും വഴി തെളിയിക്കുക. അതുകൊണ്ട് തന്നെ കുട്ടികളുടെ സുരക്ഷാ പ്രാമാണിച്ചു കൊണ്ട് ഷോപ്പിങ് മാളുകളിലേക്കും മറ്റും പോകുമ്പോൾ രക്ഷിതാക്കൾ ഇത്തരം നടപടികളെ പരമാവധി ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.

കാറിനുള്ളിൽ ഇത്തരത്തിൽ ലോക്ക് ചെയ്യപ്പെട്ട് നിരവധി കുട്ടികൾ അപകടത്തിൽ കുടുങ്ങിയതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരത്തിൽ കുട്ടികളെ തനിച്ചിരുത്തി പോകുന്ന മാതാപിതാക്കൾക്ക് കടുത്ത പിഴ ശിക്ഷ നല്കാൻ പോലീസ് അധികൃതർ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപെടുത്തിയിട്ടുണ്ടെന്നും ഹമദ് ആശുപത്രി അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. 

Top