News Desk

2021-05-23 10:07:01 pm IST
ദോഹ: രാജ്യത്ത് ശൈത്യകാല കാംപിങ് സീസണ്‍ വിരാമമായതോടെ കാരവനുകള്‍ തിരിച്ചു കൊണ്ടുവരുമ്പോള്‍ ജാഗ്രത വേണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഇവയുടെ ഗതാഗതത്തിനായി പ്രത്യേക സമയവും അധികൃതര്‍ നിശ്ചയിച്ചിട്ടുണ്ട്.  

രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലു മണിവരെ മാത്രമേ റോഡിലിറക്കാവൂ. നിരത്തുകളില്‍ മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ കാരവനുകള്‍ ഉപയോഗിക്കരുത്. ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അധികൃതര്‍ നടപടിയെടുക്കും. 

ദൂരകാഴ്ച്ച പരിധി കുറഞ്ഞ കാലാവസ്ഥയില്‍ കാരവനുകള്‍ ഒരു കാരണവശാലും ഗതാഗതം ചെയ്യാന്‍ പാടില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ട്രാഫിക് പോലീസ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ഓഫീസ് സമയങ്ങളില്‍ ഇവയുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Top