News Desk

2021-04-02 03:12:20 pm IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ ചുമത്തുന്ന ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് ഉയര്‍ത്തിയ കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധവുമായി പ്രവാസികള്‍. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ രണ്ട് തവണയാണ് ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് വര്‍ധിപ്പിച്ചത്. 

ഇതിന്റെ ഫലമായി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പുറപ്പെടുമ്പോള്‍ വിമാന ടിക്കറ്റ് നിരക്കില്‍ അഞ്ഞൂറ് രൂപയോളം പ്രവാസികള്‍ അധികം നല്‍കേണ്ടി വരും. കൊവിഡ് കാലത്ത് പ്രവാസികള്‍ക്ക് വീണ്ടും പ്രഹരമേല്‍പ്പിക്കുന്നതാണ് സിവില്‍ എവിയേഷന്‍ വകുപ്പിന്റെ നടപടി. 

അതിനാല്‍ നിരക്ക് കൂട്ടിയ തീരുമാനം പിന്‍വലിക്കണമെന്ന് വിവിധ പ്രവാസി കൂട്ടായ്മകള്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ നിരക്കുവര്‍ധന ചോദ്യം ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു.



ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top