News Desk

2021-05-25 11:42:11 am IST
ദോഹ: ഖത്തറിലെ മൊത്തം ജസംഖ്യയുടെ 80-90 ശതമാനം ആളുകള്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കതിനാല്‍ രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലാമണി. 

എന്നിരുന്നാലും ഈ ഘട്ടത്തില്‍ ആവശ്യമില്ലെങ്കില്‍ ജനങ്ങള്‍ വിദേശയാത്ര ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നടത്തുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ  ബ്ലാക്ക് ഫംഗസ് രോഗം ആരെയും ബാധിച്ചേക്കാമെന്നും  അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗബാധിതരില്‍ രോഗപ്രതിരോധശേഷി കുറവുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഖത്തറില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ ഇതുവരെ പരിവര്‍ത്തനം സംഭവിച്ച കൊവിഡ് വകഭേദങ്ങള്‍ക്ക് ഫലപ്രദമാണെന്നും അല്‍ മസ്ലാമണി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top