News Desk

2021-05-20 04:32:40 pm IST
ദോഹ: ഖത്തറിലെ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അസാന് ശേഷമുള്ള പ്രാര്‍ത്ഥനയ്ക്കുള്ള കാത്തിരിപ്പ് സമയം വര്‍ധിപ്പിച്ച് അവ്കാഫ് മന്ത്രാലയം. അസാന് 10 മിനിറ്റിന് ശേഷമേ പ്രര്‍ത്ഥന ആരംഭിക്കുകയുള്ളുവെന്ന് അവ്കാഫ് മന്ത്രാലയം അറിയിച്ചു. പ്രാര്‍ത്ഥനയ്ക്കുള്ള  കാത്തിരിപ്പ് സമയം അഞ്ച് മിനിറ്റില്‍ നിന്ന് 10 മിനിറ്റിലേക്കാണ് വര്‍ധിപ്പിക്കുന്നത്. 

കൂടാതെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി രണ്ടാമത്തെ അസാന് 20 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുമെന്നും അവ്കാഫ് വ്യക്തമാക്കി. ഇമാമുകള്‍ക്കും മ്യൂസിന്‍സിനും പള്ളി മാനേജ്‌മെന്റ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയികരിക്കുന്നത്. കൊവിഡിന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളും നിര്‍ദേശങ്ങളും ജനങ്ങള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

പ്രാര്‍ത്ഥനയ്ക്കുള്ള നമസ്‌കാര പായ കരുതണം, മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കുക, ഇഹ്തിറാസ് ആപ്പില്‍ പച്ച നിറം കാണിക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ നിലനില്‍ക്കുന്നുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top