News Desk

2021-05-27 05:32:07 pm IST
ദോഹ: ഖത്തറില്‍ ലൈസന്‍സില്ലാതെ ഉംറ സര്‍വീസ് ഏര്‍പ്പാട് ചെയ്യുന്ന അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ അധികൃതര്‍ കേസെടുത്തു. അവ്കാഫ് മന്ത്രാലയമാണ് ഇക്കാര്യം ട്വറ്ററിലൂടെ അറിയിച്ചത്. 

ഈ ഏജന്‍സികള്‍ക്കെതിരേ നിയമ പ്രകാരം നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അവ്കാഫ് അറിയിച്ചു. രാജ്യത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികള്‍ക്ക് മുന്നറിയിപ്പാണ് ഇതെന്നും അധികൃതര്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top