News Desk

2021-01-31 07:32:04 pm IST
ദോഹ: പ്രാര്‍ത്ഥനയ്ക്കായി പള്ളികള്‍ സന്ദര്‍ശിക്കുമ്പോള്‍ എല്ലാ മുന്‍കരുതല്‍ നടപടികളും കൃത്യമായി പാലിക്കണമെന്ന് അവ്കാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.

കൊവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പകര്‍ച്ചവ്യാധിയെ തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

ഇനി പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായി എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു, 

* വീട്ടില്‍ വുദു നടത്തുന്നത് ഉറപ്പാക്കുക.

* പള്ളിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പ്രവേശന കവാടത്തില്‍ ഇഹ്താറാസ് ആപ്പിലെ പച്ച സ്റ്റാറ്റസ് കാണിക്കുക.

* ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കുക.

* പ്രാര്‍ത്ഥനക്കായി സ്വന്തമായി പായ കൊണ്ടുവരിക. മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കുക.

* സ്വന്തമായി പ്രാര്‍ത്ഥനാ പുസ്തകം കൊണ്ടുവരിക, അല്ലെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ഖുറാന്‍ വായിക്കുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




Top