News Desk

2021-04-11 11:20:02 pm IST
ദോഹ: ഖത്തറില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ പുനപരിശോധിക്കുമെന്ന് അവ്കാഫ് മന്ത്രാലയം. ഖത്തറില്‍ ഇന്ന് മാസപ്പിറവി ദൃശ്യമാവാത്തതിനെത്തുടര്‍ന്ന് റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് അവ്കാഫ് മന്ത്രാലയം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് നീക്കം ചെയ്താണ് പുനപരിശോധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നാളെ മാസപ്പിറവി പരിശോധിച്ചതിന് ശേഷമായിരിക്കും വൃതാരംഭ തീയതി പ്രഖ്യാപിക്കുക.

നാളെ ശ്അബാന്‍ 30 ആയി കണക്കാക്കി ചൊവ്വാഴ്ചയായിരിക്കും റമദാന്‍ തുടങ്ങുകയെന്നാണ് അവ്കാഫ് മന്ത്രാലയം നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. അവ്കാഫ് മന്ത്രാലയത്തിലെ മാസപ്പിറവി നിരീക്ഷണ സമിതി ചെയര്‍മാന്‍ ഡോ. ഷെയ്ഖ് തഖീല്‍ അല്‍ ഷമ്മരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും അവ്കാഫ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദര്‍ശിച്ചാല്‍ അറിയിക്കണമെന്നും ഉത്തരവിട്ടിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top