News Desk

2021-06-03 04:15:45 pm IST

ദോഹ: ഖത്തറില്‍ ഉംറ സര്‍വീസ് മേഖലയിലെ പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ക്ക് ഔകാഫ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ക്ക് മേല്‍ കര്‍ശന നിരീക്ഷണങ്ങള്‍ ഉണ്ടാവുമെന്നാണ് അധികൃതര്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. 

കഴിഞ്ഞ ദിവസം ഔകാഫ് ഹജ്ജ് ഉംറ തീര്‍ത്ഥാടന സേവനങ്ങള്‍ നടത്താന്‍ അംഗീകാരമുള്ള ഓഫീസുകളുടെ ലിസ്റ്റ് പുറത്തു വിട്ടിരുന്നു. ഹജ്ജിനും ഉംറക്കും പ്രത്യേകമായ സര്‍വീസുകള്‍ മാത്രമേ അനുമതിയുണ്ടാവു എന്നതാണ് ഔകാഫ് പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. 

ഇവയുടെ സംയുക്ത സേവനത്തിന് പ്രത്യേക അപേക്ഷ ഔകാഫില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശങ്ങളില്‍ അനുശാസിക്കുന്നു. ഔകാഫില്‍ ഈ രംഗത്തെ മൂന്ന് ലക്ഷം റിയാല്‍ കെട്ടിവെക്കണമെന്നാണ് കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഇത് റീഫന്‍ഡബിള്‍ ആണ്. 

ഉംറ സര്‍വീസിന് ആവശ്യമായ രേഖകള്‍ ആവശ്യമില്ലാതെ ഈ മേഖലയില്‍ സര്‍വീസ് നടത്തിയ അഞ്ചോളം ഏജന്‍സികള്‍ക്കെതിരേ മന്ത്രാലയം നടപടിയെടുത്തത് ഔകാഫ് ചൂണ്ടിക്കാട്ടുന്നു. ഹജ്ജ് സീസണ്‍ അടുത്തതോടെ ഇത്തവണ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top