News Desk

2021-09-02 04:02:51 pm IST
ദോഹ: ഖത്തറിലെ ഇന്ത്യ-താലിബാന്‍ ചര്‍ച്ചകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് നയം വ്യക്തമാക്കണമെന്ന് ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദീന്‍ ഉവൈസി. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തത  വരുത്തണമെന്നും ഉവൈസി മാധ്യമങ്ങളോട് പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ എന്തിനാണ് കാര്യങ്ങള്‍ മറച്ചു വയ്ക്കുന്നത് എന്ന് മനസിലാവുന്നില്ല. കാര്യങ്ങള്‍ തുറന്ന് പറയാന്‍ അവര്‍ക്ക് ബാധ്യസ്ഥതയുണ്ട്. ദേശീയ സുരക്ഷയെ അതീവ ഗൗരവമായി  കാണുന്ന സര്‍ക്കാര്‍ ആണെങ്കില്‍ ഇക്കാര്യത്തില്‍ മറച്ചു വയ്ക്കാന്‍ ഒന്നുമുണ്ടാവില്ലെന്ന് ഉവൈസി  പറഞ്ഞു.

താലിബാന്‍-പാക് ചര്‍ച്ചകള്‍ മറുവശത്ത് പുരോഗമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് താലിബാനുമായി ദോഹയില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മറച്ചു വക്കാന്‍ കഴിയില്ലെന്നും ഉവൈസി പറഞ്ഞു. ദോഹയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ താലിബാന്‍ നേതാക്കളുമായി ദോഹയില്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഉവൈസി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top