News Desk

2021-02-06 04:55:54 pm IST
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മുസ്ലിംലീഗിന്റെ ഏക സിറ്റിങ് സീറ്റായ അഴീക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരിം ചേലേരിയെ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നാമങ്കത്തിന് കെ.എം ഷാജി എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് പാര്‍ട്ടി അബ്ദുള്‍ കരിമിനെ പരിഗണിക്കുക. 

പാണക്കാട്ടെത്തിയ ജില്ലാ നേതാക്കളാണ് അബ്ദുല്‍ കരീമിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ജില്ലയില്‍ തങ്ങളുടെ കൈവശമുള്ള ഒരേയൊരു സീറ്റില്‍ ഇനി പുറത്തു നിന്നൊരാളെ മത്സരിപ്പിക്കേണ്ടതില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ തീരുമാനമാണ് ഇതിനു കാരണം. അതേസമയം, അഴീക്കോടിന് പുറമെ ജില്ലയിലെ തളിപ്പറമ്പും കൂത്തുപറമ്പും ലീഗ് ആവശ്യപ്പെടുമെന്നാണ് വിവരം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top