2021-03-17 02:23:29 pm IST
ന്യൂഡല്‍ഹി: ബംഗളൂരുവില്‍ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി. വിമാനം പുറപ്പെട്ട് പാതിവഴിയിലെത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദന വരുന്നത്. 

യാത്രക്കാരിയായിരുന്ന വനിത ഡോക്ടറുടെയും വിമാന ജീവനക്കാരുടെ സഹായത്തോടെയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോ.സുബ്ഹാന നാസിര്‍ ആയിരുന്നു പ്രധാന സഹായിയായി നിന്നതെന്നും ഇന്‍ഡിഗോ പുറത്ത് വിട്ട വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

പ്രസവ വേദന വന്നയുടന്‍ അടിയന്തര സേവനം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അതിന് മുമ്പേ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. ഒരു ഡോക്ടറെയും ഒരു ആംബുലന്‍സും ഒരുക്കിവെക്കാനായിരുന്നു നിര്‍ദേശം.

ബംഗളൂരുവില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 5.45നായിരുന്നു വിമാനം പുറപ്പെട്ടത്. എട്ടുമണിയോടെ ജയ്പൂരില്‍ ഇറങ്ങുകയും ചെയ്തു. ഇന്‍ഡിഗോയുടെ 6E 469 വിമാനത്തിലായിരുന്നു ഈ അപൂര്‍വ ജനനം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH






Top