കെയ്റോ: ബഹ്റൈനില്‍ കഴിഞ്ഞ മാസം മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കുറ്റവാളികളില്‍ 48 ശതമാനവും പ്രവാസികളാണെന്ന് ഔ്യോഗിക റിപ്പോര്‍ട്ട്. ബാക്കിയുള്ളവര്‍ ബഹ്റൈന്‍ പൗരന്മാരാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്ത നിയമവിരുദ്ധ കേസുകളില്‍ 70 ശതമാനവും മയക്കുമരുന്ന് കുറ്റകൃത്യങ്ങളാണെന്ന് അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഇരുപത്തിയെട്ട് ശതമാനം ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പിടിക്കപ്പെട്ടത്. മറ്റ് രണ്ട് ശതമാനം കേസുകള്‍ ബഹ്റൈനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയിലുമാണ്. മയക്കുമരുന്ന് കുറ്റങ്ങള്‍ക്ക് ബഹ്റൈനില്‍ വധശിക്ഷയാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ