Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-08-05 12:18:21pm IST

അറബ് മേഖലയിൽ ഖത്തർ തങ്ങളുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നുവെന്ന് ബഹ്റിന്റെ ആരോപണം. ഖത്തർ ഇറാൻ എന്നിവരാണ് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതെന്ന് ബഹ്‌റൈൻ ആഭ്യന്തര കാര്യാ മന്ത്രി ഷെയ്ഖ് റഷീദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ഇക്കാര്യം പറഞ്ഞത്.

അൽ ശർഖ് അൽ ഔസത്ത് പത്രമാണ ഇക്കാര്യം റിപ്പോർട് ചെയ്തിരിക്കുന്നത്. ഖത്തർ ഇറാൻ എന്നിവരുടെ ഇടപെടലുകളുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം ബഹ്‌റൈൻ കാബിനറ്റ് മീറ്റിങ്ങിൽ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതെ സമയം വാർത്തയിൽ ഒരു തരി കഴമ്പില്ലെന്നും ബഹ്‌റൈന്റെ ആരോപണങ്ങൾ വെറും ആരോപണങ്ങൾ മാത്രമായി തുടരുമെന്നും സമൂഹ മാധ്യമങ്ങളിൽ പരിഹാസം ഉയർന്നു. 


Top