News Desk

2022-03-02 12:59:29 pm IST
മനാമ: ഒമാനുമായി വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനായി വിവധ കരാറുകളില്‍ ഒപ്പുവെക്കാന്‍ ബഹ്‌റൈന്‍ കാബിനറ്റ് തീരുമാനം. ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഒമാന് പുറമേ അമേരിക്കയുമായി വിവിധ സഹകരണ കരാറുകളില്‍ ഒപ്പുവെക്കാനും ബഹ്‌റൈന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതു സമ്പത്ത് സംരക്ഷിക്കുന്നതിനും മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ അതോറിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ അഴിമതി രഹിതമായി മുന്നോട്ടു പോകുന്നതിനും മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. 

റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ലൈസന്‍സ് ഓണ്‍ലൈനില്‍ അനുവദിക്കുന്നതിനും പുതുക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തതിന്റെ റിപ്പോര്‍ട്ടുകള്‍ മന്ത്രിമാര്‍ സഭയില്‍ അവതരിപ്പിച്ചു.


കൂടുതൽവാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top