News Desk

2021-04-21 04:04:14 pm IST

ദോഹ: ബഹ്റൈന്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരെ കുറിച്ചുള്ള അല്‍ ജസീറ ചാനലിന്റെ ഡോക്യുമെന്ററി ചിത്രത്തിനെതിരെ ബഹ്റൈന്‍ സര്‍ക്കാര്‍ രംഗത്ത്. ഒരു വലിയ മനുഷ്യാവകാശ പ്രശ്‌നമെന്ന പേരില്‍ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത് തീര്‍ത്തും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രാജ്യത്തെ ജയിലുകളും പുനരധിവാസ കേന്ദ്രങ്ങളും നിലവിലെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റായ വാര്‍ത്തകളുടെ പേരില്‍ അല്‍ജസീറ ചാനല്‍ മാധ്യമ പ്രൊഫഷണലിസത്തിന് തന്നെ അപമാനമാണെന്നും മനാമ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. 

അല്‍ ജസീറയുടെ ഡോക്യുമെന്ററിക്കെതിരെ ബഹ്റൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top