News Desk

2021-02-10 03:46:31 pm IST
മനാമ: ബഹ്‌റൈനില്‍ പളളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വച്ചു. ഫെബ്രുവരി 11നാണ് നിബന്ധന പ്രാബല്യത്തില്‍ വരികയെന്ന് വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

പരിമിതമായ ആളുകളുടെ സാന്നിധ്യത്തില്‍ അഹ്മദ് അല്‍ ഫത്തേ ഇസ്ലാമിക് സെന്ററില്‍ നിന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയും പ്രസംഗവും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗബാധയുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് പ്രായമായവരെ പ്രത്യേകമായ സംരക്ഷിക്കാനാണ് ഈ നീക്കം.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ബഹ്റൈനില്‍ ഇതുവരെ 108,807 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 102,289 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ 387 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top