News Desk

2021-03-23 02:06:47 pm IST

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹാര ശ്രമങ്ങള്‍ക്ക് ശേഷവും ഖത്തര്‍-ബഹ്റൈന്‍ ശീത യുദ്ധം വീണ്ടും. 2015 മുതല്‍ ബഹ്റൈന്‍ ജയിലുകളില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ കുറിച്ച് അല്‍ ജസീറ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. 

ഇതിനെതിരെ അല്‍ ഖലീഫ അര്‍ബന്‍ റീനയ്സന്‍സ് ഇന്‍ ഖത്തരി പെനിന്‍സുല എന്ന പേരിലാണ് ബഹ്റൈന്‍ ദേശീയ ടെലിവിഷന്‍ പ്രത്യേക ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. 

ബഹ്റൈന്‍ മുന്‍ ഭരണാധികാരിയുടെ സംഭാവനകളാണ് ഖത്തറിലെ ഇന്നത്തെ അഭിവൃദ്ധിക്ക് കാരണമെന്നാണ് ബഹ്റൈന്‍ ടി.വി സംപ്രേക്ഷണം ചെയ്ത ഡോകുമെന്ററിയില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ഖത്തറിന്റെ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top