News Desk

2020-05-22 10:38:52 pm IST


മനാമ: ബഹ്‌റൈനില്‍ 164 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 8,039 ആയി. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ 94 പേര്‍ വിദേശി തൊഴിലാളികളാണ്. 

56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. പുതുതായി 131 പേര്‍ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 4004 പേരാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. നിലവില്‍ 4322 പേരാണ് ചികിത്സയിലുള്ളത്.




Top