News Desk

2021-02-15 12:09:52 pm IST
മനാമ: ഗള്‍ഫ് കൗണ്‍സില്‍ പ്രശ്‌നപരിഹാരം കരാറുകള്‍ പാലിക്കുന്നതില്‍ ഖത്തര്‍ വീഴ്ച വരുത്തിയെന്ന് ബഹ്റൈന്റെ മുന്‍ വിദേശകാര്യ മന്ത്രിയും നിലവില്‍ ബഹ്റൈന്‍ രാജാവിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ ചൂണ്ടിക്കാട്ടി. 

ട്വിറ്ററിലൂടെയാണ് ഖത്തറിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഗള്‍ഫ് കൗണ്‍സില്‍ അവസാന സമ്മേളനത്തില്‍ പ്രതിസന്ധികളും അഭിപ്രായങ്ങളും പറഞ്ഞു തീര്‍ത്തുവെങ്കിലും ചില രാഷ്ട്രങ്ങളുടെ താല്പര്യമില്ലാത്ത നിലപാടുകള്‍ കാര്യങ്ങളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് കൊണ്ട് പോകുന്നതെന്ന് ബഹ്റൈന്‍ മുന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. 

അതേസമയം, ബഹ്റൈന്റെ ഈ പ്രസ്താവനക്കെതിരെ ട്വിറ്ററില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ഗള്‍ഫ് പ്രതിസന്ധി അവസാനിച്ചതോടെ ഖത്തറിനെതിരെ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന ബഹ്റൈന്‍ നേതൃത്വത്തെയാണ് കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതെന്നും ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയാല്‍ നിലവില്‍ മേഖലയില്‍ ഉണ്ടായിട്ടുള്ള സമാധാന അന്തരീക്ഷം നശിക്കുമെന്നും ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചൂണ്ടികാട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top