News Desk

2021-06-23 09:21:15 pm IST

മനാമ: ബഹ്‌റൈനില്‍ പുതുക്കിയ യാത്രാ നിബന്ധനകള്‍ ജൂണ്‍ 25-ന് നിലവില്‍ വരും. കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഏര്‍െപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പുതുക്കിയത്. ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റമില്ല. 

റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കുള്ള നിബന്ധനകള്‍: (കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഉള്‍പ്പെടെ)

1. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്‌നാം എന്നീ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കുറിനുള്ളില്‍ നടത്തിയ കൊവിഡ് പി.സി.ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. (ആറ് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം)

2. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

3. എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തുമ്പോഴും തുടര്‍ന്ന് 10-ാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തണം

4. കൊവിഡ് പരിശോധനക്കുള്ള 24 ദിനാര്‍ ബി അവെയര്‍ ആപ്പ്, ബഹ്‌റൈന്‍ ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ എന്നിവ വഴിയോ വിമാനത്താവളത്തിലെ കിയോസ്‌കില്‍ കറന്‍സിയിലോ കാര്‍ഡ് വഴിയോ അടക്കാം.

5. ഈ രാജ്യങ്ങളില്‍നിന്ന് പ്രവേശനം ബഹ്‌റൈന്‍ പൗരന്‍മാര്‍, ബഹ്‌റൈനില്‍ റസിഡന്‍സ് വിസയുള്ളവര്‍ എന്നിവര്‍ക്ക് മാത്രം

6. 14 ദിവസത്തിനിടെ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ വഴി യാത്ര ചെയ്തവര്‍ക്കും പ്രവേശനമില്ല. (ബഹ്‌റൈന്‍ പൗരന്‍മാര്‍, ബഹ്‌റൈനില്‍ റസിഡന്‍സ് വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല)

7. 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം. സ്വന്തം പേരിലോ നേരിട്ട് ബന്ധമുള്ള കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ സ്ഥലത്തോ എന്‍.എച്ച്.ആര്‍.എ അംഗീകരിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലോ താമസിക്കണം. ആറ് വയസില്‍ താഴെയുള്ളവര്‍ക്ക് ഇളവുണ്ട്.

മറ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കുള്ള നിബന്ധന

1. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആറ് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം

2. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

3. എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തുമ്പോഴും തുടര്‍ന്ന് 10-ാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തണം

4. കൊവിഡ് പരിശോധനക്കുള്ള 24 ദിനാര്‍ ബി അവെയര്‍ ആപ്പ്, ബഹ്‌റൈന്‍ ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ എന്നിവ വഴിയോ വിമാനത്താവളത്തിലെ കിയോസ്‌കില്‍ കറന്‍സിയിലോ കാര്‍ഡ് വഴിയോ അടക്കാവുന്നതാണ്.

5. 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം. സ്വന്തം പേരിലോ നേരിട്ട് ബന്ധമുള്ള കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ് സ്ഥലത്തോ എന്‍.എച്ച്.ആര്‍.എ അംഗീകരിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലോ താമസിക്കണം. ആറ് വയസില്‍ താഴെയുള്ളവര്‍ക്ക് ഇളവുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top