News Desk

2021-02-06 09:02:43 pm IST

മനാമ: ബഹ്റൈന്‍ ദേശീയ ബാങ്കിന്റെ രണ്ടു എ.ടി.എമ്മുകളില്‍ ബോംബ് വെക്കാനുള്ള ഭീകരവാദികളുടെ പദ്ധതി സുരക്ഷാ സേന പരാജയപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബുധനാഴ്ച രാവിലെ വിവിധ സമയങ്ങള്‍ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

'ദേശീയ സുരക്ഷാ ഏജന്‍സിയുമായി സഹകരിച്ച് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരവാദികളുടെ പദ്ധതി പരാജയപ്പെടുത്തി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ അല്‍-നയിം, ജിദാഫ് മേഖലകളിലെ ദേശീയ ബാങ്കിന്റെ രണ്ട് എ.ടി.എമ്മുകളില്‍ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം.', മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top