News Desk

2021-05-04 03:38:31 pm IST
മനാമ: ഇന്ത്യില്‍ നിന്നും ബഹ്‌റൈന്‌ലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിലെ ക്യൂ.ആര്‍ കോഡ് പ്രവര്‍ത്തനക്ഷമമായിരിക്കണമെന്ന് ഇന്ത്യന്‍ എംബസി. ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ റിസള്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ചിലയ യാത്രക്കാര്‍ക്ക്  പ്രശ്‌നം നേരിട്ടതിനെ തുടര്‍ന്നാണ് പുതിയ അറിയിപ്പ്. 

കൊച്ചിയില്‍ നിന്ന് ചാര്‍േട്ടഡ് വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ ചിലര്‍ക്കാണ് ഇത്തരത്തില്‍ പ്രശ്‌നം ഉണ്ടായത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം വിമാനമാനത്താവളത്തില്‍ കഴിയേണ്ടി വന്നു. 

യാത്രക്കാര്‍ നാട്ടില്‍ നിന്ന് തന്നെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിശ്ചിത രൂപത്തിലാണെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണില്‍ ക്യൂ.ആര്‍ കോഡ് സ്‌കാനര്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നിശ്ചിത രൂപത്തിലല്ലെങ്കില്‍ ലാബുമായി ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും അധിക്യതര്‍ വ്യക്തമാക്കി.

ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പായി ഐ.സി.എം.ആര്‍ അംഗീകൃത ലാബില്‍ നടത്തിയ കൊവിഡ് പരിശോധാ റിസള്‍ട്ട് വിമാനത്താവളത്തില്‍ ഹാജരാക്കണം. ആറു വയസ്സും അതിന് താഴെയുമുള്ള കുട്ടികള്‍ ഒഴികെ എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top