Breaking News
അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ |
2019-07-21 05:18:09pm IST
ബഹ്‌റൈൻ-ഇസ്രായേൽ സൗഹൃദം ഫലസ്തീനികളുടെ ഹൃദയത്തിലുള്ള കുത്തെന്ന് സ്വാതന്ത്ര സംഘടനയായ ഹമാസ് വക്താവ് ഹാസിം ക്വാസിം അഭിപ്രായപ്പെട്ടു. അൽ ശർഖ് അൽ ഔസത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ വാരം മനാമയിൽ ആരംഭിച്ച ബഹ്‌റൈൻ -ഇസ്രായേൽ സൗഹൃദ കൂടിക്കാഴ്ചകൾ ഒരു അറബ് രാഷ്ട്രം മറ്റൊരു അറബ് രാഷ്ട്രത്തോട് ചെയ്യുന്ന ക്രൂരതയായി മാത്രമേ കാണാൻ ആവൂ. ഇസ്രായേൽ ഫലസ്തീനികളെ കൊന്നൊടുക്കുമ്പോൾ അവർക്ക് ചായ സൽക്കാരം നടത്താനാണ് ചില ഗൾഫ് നേതാക്കൾ ശ്രമിക്കുന്നത്. 

ഇത് ചരിത്ര പരമായ വഞ്ചനയാണ്. ഇതിന് ബഹ്‌റൈൻ പോലുള്ള രാഷ്ട്രങ്ങൾ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Top