News Desk

2021-05-06 10:30:16 pm IST
ദോഹ: ചെറിയ പെരുന്നാള്‍ ദിനങ്ങളില്‍ ഖത്തറിലെ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അല്‍ റയ്യാന്‍ ബലദിയ വിഭാഗമാണ്  ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരിശോധന ടീമുകള്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ പട്രോളിംഗ് നടത്തും. 

കൊവിഡ് മാനദണ്ഡങ്ങളോടൊപ്പം ഭക്ഷണ കേന്ദ്രങ്ങളിലെ ഗുണമേന്മ പരിശോധിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമ ലംഘകരെ കര്‍ശനമായി നേരിടും. വൃത്തിഹീനമായ രീതിയില്‍ ഭക്ഷണ പാചകവും സംഭരണവും കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകും. കഴിഞ്ഞ പെരുനാള്‍ അവധി ദിനങ്ങളില്‍ രാജ്യത്തെ ഭക്ഷ്യ ശാലകള്‍ കേന്ദ്രീകരിച്ച് അധികൃതര്‍ക്ക് ലഭിച്ച പരാതികള്‍ ഇത്തവണ ഉണ്ടാവാതിരിക്കാന്‍ ബലദിയ പരിശ്രമിക്കും. 

രാജ്യത്തെ മറ്റു മുന്‍സിപ്പാലിറ്റികളിലേക്കും പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. അല്‍ റയ്യാന്‍ മുന്‍സിപ്പാലിറ്റി കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഖാലിദ് അല്‍ റുവൈലി പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top