News Desk

2021-04-23 07:32:32 pm IST
ദോഹ: ഖത്തറില്‍ മല്‍സ്യ ഉല്‍പ്പാദന രംഗത്തെ സ്വയംപര്യാപ്തത 90 ശതമാനം എത്തിക്കാന്‍ പരിശ്രമങ്ങള്‍ ശക്തമാക്കുമെന്ന് ബലദിയ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ സമുദ്ര പ്രദേശങ്ങളില്‍ തിലാപിയ മത്സ്യത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ബലദിയ മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഖത്തറില്‍ സ്വന്തമായി മത്സ്യ ഫാമുകള്‍ നിര്‍മിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ലൈസന്‍സ് നടപടികള്‍ എളുപ്പമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ രംഗത്തെ ഭക്ഷ്യ സ്വയം പര്യാപ്തത വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഈ രംഗത്ത് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് അടക്കമുള്ളവരുടെ ധന സഹായം മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഖത്തര്‍ റെഡ് ക്രെസന്റ് ദോഹ ബില്‍ഡിങ്ങിന് എതിര്‍വശത്തുള്ള കാര്‍ഷിക മന്ത്രാലയത്തിന്റെ ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top