News Desk

2021-04-08 12:22:55 pm IST
ദോഹ: രാജ്യത്ത് റമദാന് മുന്നോടിയായി ഭക്ഷണ ശാലകള്‍ കേന്ദ്രീകരിച്ച് 1110 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ബലദിയ അറിയിച്ചു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

റമദാനില്‍ രാജ്യത്ത് ഭക്ഷണ ശാലകളെ കുറിച്ച് കഴിഞ്ഞ കാലങ്ങളില്‍ വലിയ അളവില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഇരുപത്തിയെട്ട് മുതല്‍ക്കാണ് ബലദിയ ഭക്ഷണ ശാലകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കിയത്. കഫേകള്‍, സമൂസ വില്പന കേന്ദ്രങ്ങള്‍, അറവ് ശാലകള്‍ എന്നിവടങ്ങളിലും പരിശോധനകള്‍ ശക്തമാക്കും. 

കഴിഞ്ഞ ദിവസം മൂന്ന് ഭക്ഷണ ശാലകള്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പൂട്ടിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്നും ദോഹ ബലദിയ അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top