News Desk

2021-04-09 11:37:41 am IST
ദോഹ: ഖത്തറിലെ അല്‍ ഖോര്‍ പാര്‍ക്ക് താല്‍കാലികമായി അടച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പ്രഖ്യാപനം. 

വ്യക്തിഗത വ്യായാമങ്ങള്‍ക്കും നടത്തത്തിനും മാത്രമാണ് നിലവില്‍ പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ്  എന്നിവ ഉപയോഗപ്പെടുത്താന്‍ അനുമതിയുള്ളത്. പാര്‍ക്കിനുള്ളിലെ ടോയിലറ്റുകള്‍, വ്യായാമത്തിനുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതിയില്ല. പാര്‍ക്കുകളിലെയും ബീച്ചുകളിലെയും സാമൂഹിക കൂടിച്ചേരലുകളും അധികൃതര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top