News Desk

2021-04-07 10:50:36 pm IST
ദോഹ: റമദാനോടനുബന്ധിച്ച് ദോഹ മുനിസിപ്പാലിറ്റിയില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് ബലദിയ അധികൃതര്‍ അറിയിച്ചു. പ്രധാനമായും ഭക്ഷണ ശാലകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധനകള്‍ നടത്തുക.

കഴിഞ്ഞ റമദാന്‍ കാലയളവുകളില്‍ രാജ്യത്തെ ഭക്ഷണ ശാലകളെ കുറിച്ചുള്ള പരാതികള്‍ ഉപഭോക്താക്കളില്‍ നിന്നും കേള്‍ക്കേണ്ടി വന്നിരുന്നു. റമദാനില്‍ വേസ്റ്റ് ബിന്നുകള്‍ക്ക് പുറത്ത് അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. 

ഇതാണ് രാജ്യത്ത് റമദാനുമായി ബന്ധപെട്ടു നടക്കുന്ന ഏറ്റവും വലിയ നിയമ ലംഘനം. ഇത്തരക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും 2500 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തതായും ബലദിയ അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top