News Desk

2021-02-02 06:29:51 pm IST

ദോഹ: ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കാണപ്പെടുന്ന വ്യാജ പരസ്യങ്ങളെയും അറിയിപ്പുകളെയും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് മുന്‍സിപ്പല്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 

ചില വ്യാജ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വില്ലകള്‍, ഷോപ്പുകള്‍ എന്നിവ അനധികൃതമായി വില്‍ക്കാനും വാടകക്ക് നല്‍കാനുമുണ്ടെന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. 

സാമ്പത്തിക ഇടപാടുകള്‍ക്ക് ശേഷമായിരിക്കും ഉപഭോക്താവ് പറ്റിക്കപ്പെട്ടതായി മനസിലാക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇടപെടുന്നവര്‍ ഇക്കാരണത്താല്‍ തന്നെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബലദിയ  ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


Top