News Desk

2021-04-02 06:55:23 pm IST

ദോഹ: ഖത്തറിലെ അല്‍ ഖോര്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷണ ശാലകളില്‍ ബലദിയ അധികൃതര്‍ പരിശോധനകള്‍ കര്‍ശനമാക്കി. നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്നും നിയമം തെറ്റിച്ച സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്തെന്നും അല്‍ ഖോര്‍ മുന്‍സിപ്പല്‍ അധികൃതര്‍ അറിയിച്ചു. 

അറബിക് ഇന്‍വോയിസുകളുടെ അഭാവം, വിലവിവര പട്ടികയിലെ കൃത്യതയില്ലായ്മ, വൃത്തിഹീനത, പഴകിയ ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് അധികൃതര്‍ പിടികൂടിയത്. 

റമദാന്‍ അനുബന്ധിച്ച് രാജ്യത്തെ എല്ലാ ഭക്ഷണ ശാലകളിലും അതാത് മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച്  ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. പരിശോധനകള്‍ക്കു അല്‍ ഖോര്‍ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top