News Desk

2021-02-21 03:26:08 pm IST
ദോഹ: അല്‍ റയ്യാന്‍ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരവധി അനധികൃതര്‍ കയ്യേറ്റ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റിയതായി അധികൃതര്‍ അറിയിച്ചു. മുനിസിപ്പല്‍ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ഖത്തറിലെ 1987, നിയമം നമ്പര്‍ പത്ത് പ്രകാരമാണ് അല്‍ സൈലിയ പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിച്ചത്. അല്‍ റുവൈസിലെ മല്‍സ്യ ബന്ധന ബോട്ടുകള്‍, മല്‍സ്യ വിപണികള്‍ എന്നിവടങ്ങളില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധനകള്‍ നടത്തിയതായും ബലദിയ അറിയിച്ചു. 

കൊവിഡുമായി ബന്ധപ്പെട്ട നിരവധി നിയമ ബോധവത്കരണങ്ങളും സാധാരണ മത്സ്യ ബന്ധനക്കാര്‍ക്കിടയില്‍ സംഘടിപ്പിച്ചതായും അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അധികൃതര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top