News Desk

2021-04-18 09:41:27 pm IST
ദോഹ: ഈ കഴിഞ്ഞ മാര്‍ച്ച് മാസം ഖത്തറിലെ അല്‍ റയ്യാന്‍ മുനിസിപ്പല്‍ പരിധിയിലെ ഭക്ഷ്യ വില്‍പന കേന്ദ്രങ്ങളില്‍ 5249 പരിശോധനകള്‍ നടത്തിയതായി ബലദിയ അറിയിച്ചു. 55 ഓളം നിയമ ലംഘനങ്ങള്‍ ഈ പരിശോധനകളില്‍ പിടിക്കപ്പെട്ടു. 

മുപ്പത്തിയേഴോളം ഉപഭോക്താക്കളുടെ പരാതികളില്‍ പരിശോധന പൂര്‍ത്തിയാക്കി. 365 കിലോഗ്രാം വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ അധികൃതര്‍ പിടികൂടി നശിപ്പിച്ചു. 50 ഭക്ഷ്യ സാമ്പിളുകള്‍ ലാബിലേക്ക് അയച്ച് പരിശോധന നടത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചു. നാല് സ്ഥാപനങ്ങള്‍ നിയമ ലംഘനം ചൂണ്ടിക്കാട്ടി അടപ്പിക്കാന്‍ ഉത്തരവായതായും അല്‍ റയ്യാന്‍ ബലദിയയെ ഉദ്ദരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top