Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: ഖത്തറിൽ ഓഗസ്റ്റ് 15 മുതൽ കിംഗ് ഫിഷ് മത്സ്യബന്ധനത്തിന് വിലക്ക്.ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ കിംഗ് ഫിഷ് മത്സ്യബന്ധനം നിരോധിക്കുന്നതെന്ന്  മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കിംഗ് ഫിഷിനെ സംരക്ഷിക്കുന്നതിനും  രാജ്യത്തിന്റെ സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രാലയം അറിയിച്ചു. ഹുക്കുകളും ഹാൻഡ് ലൈനും ഉപയോഗിച്ച് മാത്രമേ കിംഗ് ഫിഷ് മത്സ്യബന്ധനത്തിന് മന്ത്രാലയം അനുവദിക്കുകയുള്ളൂവെന്ന് അറിയിപ്പിൽ പറയുന്നു.

മത്സ്യത്തൊഴിലാളികൾക്ക് വല ഉപയോഗിക്കാൻ അനുവാദമില്ലെന്നും കിംഗ് ഫിഷ് വലകൾ കൈകാര്യം ചെയ്യുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.ഫിഷറീസ് വകുപ്പ് നിരോധനം നടപ്പാക്കും.  
Top