News Desk

2021-04-10 05:19:39 pm IST
തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ബ്രൗസറുകള്‍ പാസ് വേഡുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ പാസ് വേഡുകള്‍ അഥവാ ക്രെഡന്‍ഷ്യലുകള്‍ എവിടെയും സേവ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. ഫേസ്ബുക്ക് പോസ്റ്റിലാണ് കേരള പൊലീസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....

പാസ് വേഡുകള്‍ അല്ലെങ്കില്‍ ക്രെഡന്‍ഷ്യലുകള്‍ എവിടേയും സേവ് ചെയ്യരുത്. പലപ്പോഴും നിങ്ങളുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകളും  പാസ് വേഡുകളും സേവ് ചെയ്യാന്‍ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിന്‍ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. കാരണം നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ലാപ്ടോപ്പ് പോലെ നിങ്ങള്‍ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മറ്റൊരാളുടെ കൈകളില്‍ അകപ്പെടുകയോ ആണെകില്‍, അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഇടപാടുകള്‍ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും. ബ്രൗസറുകളിലെ സെറ്റിങ്‌സില്‍ സേവ് പാസ്സ്വേര്‍ഡ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നതാണ് അഭികാമ്യം. ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ പൊതു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാതിരിക്കുക. ലോഗിന്‍ ചെയ്യുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും മുമ്പ് നിങ്ങള്‍ ഉപയോഗിക്കുന്ന വൈഫൈ, പാസ്വേഡ് നല്‍കി പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം ഇടപാടുകള്‍ക്ക് ഓപ്പണ്‍ വൈഫൈ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top