News Desk

2021-02-12 04:40:35 pm IST
ദോഹ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ മത്സരിക്കാന്‍ ദോഹയിലെത്തിയ ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി എട്ടിന് റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ അഹ്‌ലിക്കെതിരായ സെമിഫനല്‍ മത്സരത്തില്‍ തോമസ് മുള്ളര്‍ 62 മിനുട്ട് സമയം കളിച്ചിരുന്നു.

മത്സരശേഷം നടത്തിയ  പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഫിഫ ഇക്കാര്യം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഫിഫ ക്ലപ്പ് ലോകകപ്പ് ഫൈനലില്‍ തോമസ് മുള്ളര്‍ക്ക് കളിക്കാനായില്ലായിരുന്നു. മുള്ളര്‍ ഐ സൊലേഷനില്‍ തുടരുകയാണ്. മടങ്ങിയെത്തുമ്പോള്‍ മുള്ളര്‍ ക്വാറന്റൈനില്‍ പോകുമെന്ന് ബയേൺ മ്യൂണിക്ക് ക്ലബ്ബും സ്ഥിരീകരിച്ചു.

മുള്ളര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബയേണ്‍ മ്യൂണിച്ചിന്റെ എല്ലാ താരങ്ങളെയും വ്യാഴാഴ്ച വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയരാക്കി. എന്നാല്‍ ഒരാള്‍ക്കുപോലും കൊവിഡ് സ്ഥിരീകരിച്ചില്ല. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 


Top