News Desk

2021-06-17 10:08:41 am IST


മസ്‌കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്യൂട്ടി സെന്ററുകളും ഹെയര്‍ ഡ്രസിങ് സലൂണുകളും പൊതുവായുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭ. പരമാവധി ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. 

സ്ഥാപനത്തിനകത്തെ കസേരകള്‍, ജീവനക്കാരുടെ എണ്ണം എന്നിവ പകുതിയാക്കണം. സര്‍വീസ് ചെയറുകള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലമിടണം. തുണി ടൗവലുകള്‍ക്ക് പകരം പേപ്പര്‍ ടൗവലുകള്‍ ഉപയോഗിക്കണം. ഉപഭോക്താക്കള്‍ക്ക് ടൗവലുകള്‍ സ്വന്തമായി കൊണ്ടുവരികയും ചെയ്യാം. 

പ്ലാസ്റ്റിക് ഉപകരണങ്ങള്‍ ലോഹ ഉപകരണങ്ങള്‍ക്ക് ഒപ്പം ഹീറ്റ് ബോക്‌സിലോ അല്ലെങ്കില്‍ യു.വി.എല്‍ ബോക്‌സിലിട്ട് അണുവിമുക്തമാക്കണം. കഴിയുന്നതും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കണം. ടോയ്‌ലെറ്റുകള്‍ ഇടക്കിടെ അണുവിമുക്തമാക്കുക.

സാധ്യമെങ്കില്‍ ഒരു ജോലിക്കാരനെ നിയമിക്കുക. സ്ഥാപനത്തിലെ വാതില്‍, കസേരകള്‍, കാഷ് കൗണ്ടര്‍, അലമാരകള്‍ എന്നിവ ഇടക്കിടെ അണുമുക്തമാക്കണം.

ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അടക്കമുള്ളവ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടിയിടുക. രോഗാണുമുക്തമാക്കുന്ന കാര്യങ്ങള്‍ എഴുതി സൂക്ഷിക്കുക. ജീവനക്കാരും ഉപഭോക്താക്കളുമായുള്ള സംസാരം, പ്രത്യേകിച്ച് സേവനം നല്‍കുമ്പോള്‍ കുറക്കുകയും വേണമെന്നും നഗരസഭ നിര്‍ദേശത്തില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top