News Desk

2021-06-11 04:59:21 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസുകാരന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചു. പ്രദേശിക ദിനപ്പത്രമായ അല്‍ സിയാസയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിശദപരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. കഴിഞ്ഞ ദിവസം അല്‍ സബാഹിയ ബ്ലോക് 3-യിലായിരുന്നു സംഭവം. ആത്മഹത്യയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top