News Desk

2021-02-27 01:11:26 pm IST
തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് വിശ്വാസികള്‍. കൊവിഡിന്റെ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് ഒരുക്കിയ പൊങ്കാലയടുപ്പുകളിളാണ് വിശ്വാസികള്‍ അമ്മയ്ക്കു നൈവേദ്യമര്‍പ്പിച്ചത്.

കണ്ണകീചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞതോടെ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി പി. ഈശ്വരന്‍ നമ്പൂതിരിക്കു കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പുകളില്‍ പകര്‍ന്ന ശേഷം സഹമേല്‍ശാന്തി പണ്ടാര അടുപ്പു ജ്വലിപ്പിച്ചു. രാവിലെ 10.20 നാണ് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
 
Top