News Desk

2021-11-24 07:57:21 pm IST
പാരീസ്: സെക്‌സ് ടേപ്പ് വിവാദത്തില്‍  റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സേമ കുറ്റക്കാരനെന്ന് ഫ്രഞ്ച് കോടതിയുടെ നിരീക്ഷണം. കരീം ബെന്‍സേക്ക് തടവും പിഴയും ശിക്ഷയായി കോടതി വിധിച്ചു. 

സെക്‌സ് ടേപ്പ് ഉപയോഗിച്ച് ഫ്രാന്‍സ് ടീമിലെ സഹതാരമായ മാത്യൂ വല്‍ബ്യൂനോവിനെ ബ്ലാക്ക് മെയിലിങ് നടത്തിയ കേസിലാണ് സുപ്രധാന വിധി. 

സഹതാരമായ മാത്യൂ വല്‍ബ്യൂനോക്ക് 80,000 യൂറോ കോടതി ചെലവിനും മറ്റു മൂന്നു പ്രതികളോടൊപ്പം ചേര്‍ന്ന് 150,000 യൂറോ നഷ്ടപരിഹാരവും നല്‍കാനും കോടതി വിധിച്ചു. 

ഫ്രാന്‍സ് അന്താരാഷ്ട്ര താരവും റയല്‍ മാഡ്രിഡ് സ്ട്രൈക്കറുമായ കരീം ബെന്‍സേക്ക് ഒരു വര്‍ഷം തടവും 75,000 യൂറോ പിഴയുമാണ് വെര്‍സല്ലെയ്സ് കോടതി വിധിച്ചിരിക്കുന്നത്. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ബെന്‍സേമയുടെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top