News Desk

2020-10-29 01:36:55 pm IST
കൊവിഡ് രോഗത്തെ ചുറ്റിപ്പറ്റി നിരവധി പഠനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.അതില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടുണ്ട്.ഇനി പറയുന്ന രണ്ട് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ജാഗ്രത പാലിക്കണം. 

ഈ ലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയില്‍ എത്തിച്ചേക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. തുടര്‍ച്ചയായ പനിയും വിശപ്പില്ലായ്മയുമാണ് ഈ രണ്ട് ലക്ഷണങ്ങള്‍. ഇവ അനുഭവപ്പെട്ട കൊവിഡ് രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഒരു ആപ്പ്‌ളിക്കേഷന്‍ ഉപയോഗിച്ച് 4100 കൊവിഡ് രോഗികളുടെ ഡേറ്റയാണ് ഗവേഷണ സംഘം ശേഖരിച്ചത്. 

ഇതില്‍ 13 ശതമാനം രോഗികള്‍ക്ക് 28 ദിവസമെങ്കിലും നീണ്ടു നില്‍ക്കുന്ന ദീര്‍ഘകാല കൊവിഡ് അനുഭവപ്പെട്ടു. 20-ല്‍ ഒരു രോഗി വീതം എട്ടാഴ്ചയിലേറെ അസുഖബാധിതനായി തുടര്‍ന്നു. 50-ല്‍ ഒരാള്‍ 12 ആഴ്ചയില്‍ അധികമായി പ്രശ്നങ്ങള്‍ നേരിട്ടെന്നും ആദ്യത്തെ ആഴ്ചയില്‍ അഞ്ചോ അതിലധികമോ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന രോഗികള്‍ക്കാണ് ദീര്‍ഘകാല പ്രശ്നങ്ങള്‍ പിന്നീടും ഉണ്ടായതെന്നും പഠനത്തില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top