News Desk

2021-12-01 09:06:57 pm IST
ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക മുന്നറിയിപ്പ്. ഫോണില്‍ ഉപയോഗിക്കുന്ന ചില ആപ്പുകള്‍ ഉപയോക്താവ് അറിയാതെ ബാങ്ക് വിശദാംശങ്ങള്‍ വരെ ചോര്‍ത്തിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഫോണിലുള്ള ക്യു.ആര്‍ കോഡ് റീഡിംഗ് ആപ്പുകള്‍ അടക്കം 10 ആപ്പുകളില്‍ ജാഗ്രത പുലര്‍ത്താന്‍ ടെക് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
 
മൂന്നു ലക്ഷത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന ഇത്തരം ആപ്പുകള്‍ പെട്ടെന്ന് തന്നെ ഫോണുകളില്‍ നിന്ന് നീക്കം ചെയ്യുന്നതാണ് സുരക്ഷിതമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  

സാധാരണയായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന നിരവധി ആപ്പുകള്‍ നാല് വ്യത്യസ്ത രൂപത്തിലുള്ള മാല്‍വെയറുകളാണ് പ്രചരിപ്പിക്കുന്നത്. ഇവയിലൊന്നിന് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, പാസ്വേഡ് വിശദാംശങ്ങള്‍ ചോര്‍ത്താനും വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് അയയ്ക്കാനും ശേഷിയുള്ളതാണ്.

ക്യു.ആര്‍ കോഡ് റീഡറുകള്‍, ഡോക്യുമെന്റ് സ്‌കാനറുകള്‍, ഫിറ്റ്നസ് മോണിറ്ററുകള്‍, ക്രിപ്റ്റോകറന്‍സി ട്രേഡിങ് പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ സാധാരണ ആപ്പുകള്‍ എല്ലായ്പ്പോഴും ശരിയായ വഴിക്കല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് ത്രെറ്റ്ഫാബ്രിക് (ThreatFabric) ലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്താന്‍ വേണ്ട സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് പുറത്തിറക്കുന്നത്. എന്നാല്‍ ഇത്തരം ആപ്പുകള്‍ നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. 

ഉപയോക്താക്കള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഈ ആപ്പുകള്‍ ആകര്‍ഷകമായ രീതിയില്‍ പരസ്യപ്പെടുത്തുകയും ചെയ്യും. എന്നാല്‍, പരസ്യങ്ങളില്‍ വീഴുന്ന ഉപയോക്താക്കളെല്ലാം ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നു. ഇതോടെ ഹാക്കര്‍മാരുടെ ഇരകളുമാകുന്നു.

ഫോണില്‍ നിന്നും വേഗം ഒഴിവക്കേണ്ട ആപ്പുകളില്‍ ചിലത് ഇവയാണ്:

Two Factor Authenticator

Protection Guard

QR CreatorScanner

Master Scanner Live

QR Scanner 2021

PDF Document Scanner - Scan to PDF

PDF Document Scanner

QR Scanner

CryptoTracker

Gym and Fitness Trainer


ഗവേഷകുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ നാല് വ്യത്യസ്ത തരത്തിലുള്ള മാല്‍വെയറുകളാണ് ഉപയോഗിക്കുന്നത്. 

ഓരോ മാല്‍വെയറും അത് ഉള്‍പ്പെടുന്ന ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായ ഉടന്‍ മാല്‍വെയര്‍ ആദ്യം ചെയ്യുന്നത് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുക എന്നതാണ്.

ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങളുടെ യൂസര്‍നെയിമും പാസ്വേഡുകളും ചോര്‍ത്താന്‍ കഴിയുന്നതിനാല്‍ ഇതിനെ ബാങ്കിങ് ട്രോജന്‍ എന്നാണ് വിളിക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top